വൈകി വന്ന അംഗീകാരം ..

ഒടുവില്‍ മലയാളത്തെ നമ്മള്‍ അംഗീകരിച്ചു !. വൈകിയെങ്കിലും കേരളം മാതൃഭാഷയെ അംഗീകരിച്ചു. സര്‍ക്കാര്‍ ജോലിയ്ക്ക് മലയാളം പഠനം നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സൂചിപ്പിക്കുന്നത് അതാണ്. പ്രാദേശികവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണീ തീരുമാനം എന്ന അഭിപ്രായം ഉയര്‍ന്നേക്കാമെങ്കിലും ഭാവിയില്‍ വീട്ടില്‍ മാത്രം സംസാരിക്കുന്ന ഭാഷയായി മലയാളം അധപതിക്കാതിരിക്കാന്‍ ഈ തീരുമാനം സഹായകമാകും.  Continue reading

വരും, ആണുങ്ങള്‍ പര്‍ദ്ദയിടും കാലം …

സ്ത്രീകള്‍ക്ക് പ്രത്യേക ബാങ്ക് എന്നതുപോലുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ നമുക്ക് വേണോ ?. ആരോഗ്യകരമായ ഒരു സമൂഹത്തിനാവശ്യം സ്ത്രീപക്ഷവും പുരുഷപക്ഷവുമല്ല, മാനവികതയുടെ വിശാലപക്ഷമാണ്.

യാഹൂവിലോട്ടു ഇനി ‘ലോഗിന്‍’ ചെയ്യണം ..

വീട്ടില്‍ നിന്നും പണിയെടുക്കുന്നവരും പണിയെടുക്കാതെ സ്ഥാപനത്തിനിട്ട്  പണിയുന്നവരും ഇനി ഓഫീസില്‍ ഹാജരായേ മതിയാകൂ എന്ന് യാഹൂവിന്റെ പുതിയ മേധാവി ‘മറിസ്സ മേയര്‍’ ഉത്തരവിറക്കി. വര്‍ക്കിംഗ്‌ ഫ്രം ഹോം (ഡബ്ലിയൂ.എഫ്.ഹെച്ച്)   സൗകര്യം യാഹൂവില്‍ നിന്നും ജൂണ്‍ മാസത്തോടെ അപ്രത്യക്ഷമാകും. യാഹൂ മാനവശേഷി വിഭാഗം കമ്പനിയിലെ ജീവനക്കാര്‍ക്കയച്ചContinue reading